Aug 4, 2022

ഒരു വിഭാഗം മാധ്യമസ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച; ബ്രിട്ടാസിന്റെ പരാതിയില്‍ മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി


ന്യൂഡൽഹി: മലയാള മാധ്യമ സ്ഥാപന മേധാവികളുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ നടത്തിയ കൂടിക്കാഴ്ചയിലേക്ക് തന്നെ ഒദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന എം പി ജോൺ ബ്രിട്ടാസിന്റെ പരാമർശത്തിൽ കേന്ദ്രമന്ത്രി രാജ്യസഭയിൽ പരസ്യമായി മാപ്പ് പറഞ്ഞുവെന്ന് സിപിഐഎം. പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു മാധ്യമ സ്ഥാപനത്തിന്റെ കോഴിക്കോട്ടെ പുതിയ ഓഫിസ് ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു എന്നും തുടർന്ന് മറ്റ് പരിപാടികളുടെ ആധിക്യം മൂലമാണ് താങ്കളെ കാണാൻ കഴിയാതിരുന്നത് എന്നുമാണ് മന്ത്രി ക്ഷമാപണത്തോടെ മറുപടി നൽകിയതെ


ബിജെപി അനുകൂല നിലപാടില്ലാത്ത മാധ്യമങ്ങളെ കൂടിക്കാഴ്ചയിൽ നിന്ന് ഒഴിവാക്കി എന്ന വിമർശനമായിരുന്നു പ്രധാനമായും മന്ത്രി നേരിട്ടത്. കൈരളി ടി വിയുടെ ചീഫ് എഡിറ്റർ & എം ഡി എന്നതിനൊപ്പം ഐടി ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയാണ് ജോൺ ബ്രിട്ടാസ് എംപി. ഇന്ത്യയിലെ ടെലിവിഷൻ ചാനലുകളുടെ പ്രധാനപ്പെട്ട സംഘടനയായ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷനിൽ ബോർഡ് അംഗവുമാണ് അദ്ദേഹം. ഇത്തരമൊരു കൂടിക്കാഴ്ചയിൽ തന്നെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിനെ കുറിച്ചായിരുന്നു എംപി മന്ത്രിയോട് ആരാഞ്ഞിരുന്നത്. ഇതിനു മറുപടിയായാണ് കേന്ദ്രമന്ത്രി ജോൺ ബ്രിട്ടാസ് എംപിയോട് സഭയിൽ പരസ്യമായി മാപ്പ് പറഞ്ഞത്. എന്നാൽ ഒരു വിഭാഗം മാധ്യമങ്ങളെ ഒഴിവാക്കിയത് സംബന്ധിച്ച് വ്യക്തമായ മറുപടി കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ നൽകിയതുമില്ലെന്നും കുറിപ്പിൽ പറയുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only