തിരുവനന്തപുരം :സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് എബിവിപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാൽ, സതീർഥ്യൻ, ഹരിശങ്കർ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ ആറ്റുകാലിലുള്ള ആശുപത്രിയിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾ ചികിത്സതേടി ആശുപത്രിയിലെത്തിയതായിരുന്നു. ഇവരെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നു. കല്ലെറിഞ്ഞ ആറു പ്രതികളെയും ഇന്നലെ വൈകിട്ട് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
Post a Comment