കൊച്ചി: ആലുവയിൽ കെ എസ് ആർ ടി സി ബസിൽ ലോറിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആലുവയിൽ നിന്ന് കാക്കനാട്ടേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ആറരയോടെ ആലുവയ്ക്കടുത്ത് മുട്ടം തൈക്കാവിലാണ് സംഭവം.
അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആലുവയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. കെ എസ് ആർ ടി സി ബസ് മുന്നിൽ പോകുകയായിരുന്ന കണ്ടെയിനർ ലോറിയിലാണ് ആദ്യം ഇടിച്ചത്. ഈ സമയം മറ്റൊരു കണ്ടെയിനർ ലോറി ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസമുണ്ടായി.
Post a Comment