തച്ചംപൊയിലിനും, കോരങ്ങാടിനും ഇടയിലുള്ള ഭാഗമാണ് പൊളിച്ചത്.
പൂർണമായും ടാർ ചെയ്ത റോഡിൻ്റെ റിഫ്ളക്ടറുകൾ വരെ സ്ഥാപിച്ച ഭാഗങ്ങളിലാണ് ടാറിംഗ് പൊളിച്ചുനീക്കി പൈപ്പു ലൈൻ സ്ഥാപിക്കുന്നത്. ഏതാനും ദിവസങ്ങൾ മുമ്പാണ് ഇവിടങ്ങളിൽ ടാറിംഗ് നടത്തിയത്.
ഈ ഭാഗത്ത് റോഡിൽ ജലവിതരണ പൈപ്പ് ലൈൻ സ്ഥാപിക്കൽ എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് എന്ന് KSTP അസിസ്റ്റൻ്റ് എക്സി
ക്യൂട്ടീവ് എഞ്ചിനിയർ പറഞ്ഞു.
പിന്നെ എന്തിന് കുത്തിപ്പൊളിക്കാൻ ടാറിംഗ് പൂർത്തീകരിക്കുന്നത് വരെ കാത്തു നിന്നു എന്ന ചോദ്യത്തിന് പരസ്പരം പഴിചാരുകയാണ് അധികൃതർ.
പൈപ്പ് ലൈൻ സ്ഥാപിക്കൽ വൈകാൻ കാരണം KSTP യുടെ ഭാഗത്തുണ്ടായ പാളിച്ചയാണ് എന്നാണ് കരാറുകാരുടെ പക്ഷം, എന്നാൽ വാട്ടർ അതോറിട്ടി എസ്റ്റിമേറ്റ് നൽകാൻ വൈകിയത് മൂലമാണ് നേരത്തെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കഴിയാതെ പോയത് എന്നാണ് KSTP പറയുന്നത്. എന്നാൽ തങ്ങൾ 6 മാസങ്ങൾക്ക് മുമ്പ് തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിരുന്നതായി വാട്ടർ അതോറിറ്റി അധികൃർ വ്യക്തമാക്കി.
ഏതായാലും ആധുനിക രീതിയിൽ നവീകരിച്ച റോഡ് കരാറുകാർ തന്നെ ഹിറ്റാച്ചികൾ ഉപയോഗിച്ച് കുത്തിപ്പൊളിക്കുന്നതും, പിന്നീട് മൂടുന്നതുമായ കാഴ്ചയാണ് നാട്ടുകാർക്ക് കാണാൻ സാധിച്ചത്.
വീണ്ടും പൊളിച്ച് ടാർ ചെയ്യാനുള്ള തുക ആരു വഹിക്കും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Post a Comment