തൃശൂരില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദനം. ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്തഫയുടെ 4 മാസം ഗര്‍ഭിണിയായ മകള്‍ ഫാരിസബാനുവിനാണ് മര്‍ദനമേറ്റത്. ഭര്‍ത്താവ് കടങ്ങോട് മനപ്പടി മണിയാറംകുന്ന് ഷെക്കീറിനെതിരെയാണ് പരാതി.
ഇന്നലെ രാവിലെ മകളെ ഷെക്കീര്‍ ക്രൂരമായി മർദിച്ചുവെന്ന് മാതാവ് ലൈല ആരോപിച്ചു. ഗർഭിണിയെന്ന പരിഗണന പോലും നൽകിയില്ല. കട്ടിലിൽ ചേർത്ത് വച്ച് ഇടിച്ചുവെന്നും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം തുടർച്ചയായിരുന്നുവെന്നും മാതാവ് ലൈല പറഞ്ഞു.
ഇവര്‍ക്ക് ആദ്യം ജനിച്ചത് പെൺകുട്ടി ആയതിലും ഭര്‍ത്താവ് ദേഷ്യം പ്രകടിപ്പിച്ചിരുന്നു. രണ്ടാം തവണ ഗർഭിണിയായത് അലസിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മർദനം ഉണ്ടായിയെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. മർദനമേറ്റ യുവതിയെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡി. കോളജിൽ പ്രവേശിപ്പിച്ചു.
Post a Comment