കേരള സർക്കാരിന്റെ 'പോഷകബാല്യം' പദ്ധതിയുടെ ഭാഗമായി 'കുരുന്നുകൾക്ക് ഇരട്ടി കരുത്ത് ' എന്ന ആശയം നടപ്പിലാക്കുന്നതിലേക്കായി സംസ്ഥാനത്തെ മുഴുവൻ അങ്കണവാടി കുട്ടികൾക്കും പാലും മുട്ടയും നൽകുന്നതിന്റെ കൂടരഞ്ഞി പഞ്ചായത്ത് തല ഉദ്ഘാടനം മുതുവമ്പായി അങ്കണവാടിയിൽ വെച്ച് നടന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു .
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷയായി.വാർഡ് മെമ്പർ റോസിലി ജോസ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി എസ് രവി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫസ്‌ലി പി കെ സ്വാഗതവും മായ ടീച്ചർ നന്ദിയും പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർമാരായ ജെറീന റോയ്, ബിന്ദു ജയൻ, സീന ബിജു, സുരേഷ് ബാബു മൂട്ടോളി, എൽസമ്മ ജോർജ് എന്നിവരും അങ്കണവാടി കുട്ടികളും രക്ഷിതാക്കളും പ്രദേശവാസികളും സന്നിഹിതരായിരുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 19 അംഗൻവാടികളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പോഷക ബാല്യം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

Post a Comment