തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് വ്യാപാരി ദിനം സമുചിതമായി ആഘോഷിച്ചു.
രാവിലെ വ്യാപാരഭവൻ പരിസരത്ത് യൂണിറ്റ് പ്രസിഡന്റ് ജിജി കെതോമസ് പതാക ഉയർത്തി . തുടർന്ന് നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഉപഹാരം നൽകി ആദരിച്ചു.
പായസവിതരണവും നടത്തി.
ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി ജിജി കെതോമസ് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ജില്ലാ കമ്മിറ്റി അംഗം പി.ടി.ഹാരിസ്, എബ്രഹാം ജോൺ, ഹരിത കർമസേന സെക്രട്ടറി കദീജ ,ഝാൻസി എന്നിവർ എന്നിവർ പ്രസംഗിച്ചു. ഫൈസൽചാലിൽ,ടി.ആർ.സി.റഷീദ്, തോമസ് സെബാസ്റ്റ്യൻ ,വിജയമ്മ,അയിഷ, ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
Post a Comment