വടകര: കഞ്ചാവ് കേസിലെ പ്രതിയായ താമരശ്ശേരി സ്വദേശി വടകര സബ് ജയിലിൽ നിന്നു രക്ഷപ്പെട്ടു. താമരശ്ശേരി ചുങ്കം എരവത്ത് കണ്ടി മീത്തൽ ഫഹദ്(25) ആണ് രക്ഷപ്പെട്ടത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. അഴിയൂർ എക്സൈസ് ചെക്ക്പോസ്റ്റിൽ നിന്ന് ജൂൺ 7 ന് 6 കിലോ കഞ്ചാവുമായി വടകര എക്സൈസ് ആണ് ഫഹദിനെ പിടികൂടിയത്. ജയലിലെ വെന്റിലേറ്റർ വഴിയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായി വടകര പോലീസ് തിരച്ചിൽ ആരംഭിച്ചു.
Post a Comment