മുക്കം: തിരുവമ്പാടി എസ്റ്റേറ്റ്
തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം
പ്രകടിപ്പിച്ച് സാമൂഹിക സാംസ്കാരിക
സംഗടനകളുടെ നേതൃത്വത്തിൽ SK പാർക്കിൽ
നടന യോഗത്തിൽ 100 കണക്കിന്
തൊഴിലാളികൾ പങ്കെടുത്തു.
യോഗത്തിന് സമരസമിതി കൺവീനർ സജി
തോമസ് സ്വാഗതം പറഞ്ഞു, ബോസ് ജേക്കബ്
അധ്യക്ഷനായി, മുക്കം മുഹമ്മദ് യോഗം
ഉദ്ഘാടനം ചെയ്തു. കെ.ടി ബിനു സി പി ഐ
എം, വേണുഗോപാൽ കൗൺസിലർ മുക്കം
നഗരസഭ, ബാബു പൈക്കാട്ടിൽ (ഡി സി സി
സെക്രട്ടറി), അബ്ദുൾറഹ്മാൻ കെ വി (മുസ്ലിം
ലീഗ് ജനറൽ സെക്രട്ടറി തിരുവമ്പാടി നിയോജക
മണ്ഡലം സെക്രട്ടറി), ഷാജി കുമാർ (സി.പി.ഐ
നിയോജക മണ്ഡലം സെക്രട്ടറി), അഷ്റഫ്.എം.ടി
(കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്), സി. രവീന്ദ്രൻ
(ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി), ടി.കെ
സാമി (എൻ. സി. പി ബ്ലോക്ക് പ്രസിഡന്റ് മറ്റ്
വിവിധ സംഘടനകളുടെയും മറ്റും നേതാക്കളും
പ്രസംഗിച്ചു , നാളെ നടക്കുന്ന എസ്റ്റേറ്റിലേക്കുള്ള
ബഹുജന മാർച്ച് വിജയിപ്പിക്കാൻ യോഗം
തീരുമാനിച്ചു.
Post a Comment