താമരശ്ശേരി: അണ്ടോണ സ്കൂളിന് സമീപം ഇന്നു രാവിലെ 9.15 ഓടെ കാർ നിർത്തി നാലാം ക്ലാസ് വിദ്യാർത്ഥിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടെന്നും, കാറിൽ കരഞ്ഞുകൊണ്ട് മറ്റൊരു കുട്ടി ഉണ്ടായിരുന്നു എന്നുമാണ് വാർത്ത പരന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി വാർത്ത അതിവേഗം പ്രചരിക്കുകയും ചെയ്തു..
ഇതോടെ നാട്ടുകാർ പരക്കം പാഞ്ഞു, പോലീസിലും വിവരമറിയിച്ചു.കാറിനായി തിരച്ചിലും തുടങ്ങി.
പോലീസ് സ്ഥലത്തെത്തി അന്വഷണവും ആരംഭിച്ചു.
ഇവിടെയാണ് ട്വിസ്റ്റ് ആരംഭിക്കുന്നത്.
കരുവൻ പൊയിൽ സ്വദേശിയാണ് തൻ്റെ മകനുമായാണ് കാറിൽ എത്തിയിരുന്നത്. സ്കൂളിൽ പോകാൻ മടി കാണിച്ച് രാവിലെ മുതൽ കരച്ചിൽ ആരംഭിച്ച കുട്ടിയുമായി കാറിൽ പുറത്തിറങ്ങിയ പിതാവ് അണ്ടോണഭാഗത്ത് എത്തി. ഇവിടെ വെച്ച് റോഡിലൂടെ കുട്ടികൾ സ്കൂളിൽ പോകുന്നത് കണ്ട പിതാവ് കാർ അവരുടെ സമീപം നിർത്തി തൻ്റെ മകന് കുട്ടികളെ കാണിച്ച് കൊടുത്ത് ഇവരെപ്പോലെ നല്ല കുട്ടിയായി മോനും സ്കൂളിൽ പോയിക്കൂടെ എന്ന് ചോദിച്ചു.
കാറിൻ്റെ ഡോർ തുറന്ന് കുട്ടികളോട് കുശല അന്വേഷണവും നടത്തി.
കാറിനകത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെ കണ്ടതും, തങ്ങളുടെ സമീപം കാർ നിർത്തി ഡോർ തുറന്നതും കണ്ട വിദ്യാർത്ഥികൾ ഇത് കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘമാണ് എന്ന് തെറ്റ് ധരിച്ച് വിവരം മറ്റുള്ളവരോട് പറയുകയായിരുന്നു.
വാർത്ത പരന്നതോടെ കാറുടമ തന്നെ നേരിട്ട് പോലീസിന് മുന്നിലെത്തി ഉണ്ടായ സംഭവങ്ങൾ വിശദീകരിച്ചതായി നാട്ടുകാർ പറഞ്ഞു..
അതോടെ നാട്ടുകാർക്കും, രക്ഷിതാക്കൾക്കും പോലീസിനും ആശ്വാസമായി.
Post a Comment