കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ നല്ലപാഠത്തിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ 2022ലെ ജില്ലാതല കിസാൻ മേളയിൽ കർഷക അവാർഡ് കരസ്ഥമാക്കിയ യുവ കർഷകൻ ശ്രീ ജേക്കബ് മാത്യു മംഗലത്തിനെ ആദരിക്കുകയും സ്കൂളിൽ കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ പുരസ്കാര ജേതാവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജേക്കബ് പച്ചക്കറി തൈ നട്ടുകൊണ്ട് കൃഷിക്ക് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മിസ്‌ട്രെസ് സിസ്റ്റർ ലൗലി ടി ജോർജ്, പി ടി എ പ്രസിഡന്റ് ശ്രീ. സണ്ണി പെരുകിലംതരപ്പേൽ, വൈസ് പ്രസിഡന്റ് ശ്രീ. ജിനേഷ് തേക്കാനാട്ട്, പി ടി എ അംഗങ്ങളായ ജേക്കബ് കാറ്റുപറമ്പിൽ, ബബിത, അദ്ധ്യാപകരായ ജസ്റ്റിൻ, സെബിൻ, സിസ്റ്റർ മേഴ്‌സി എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ചു സംസാരിച്ചു.
Post a Comment