കൊയിലാണ്ടി:കീഴരിയൂർ സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിൽ മോഷണത്തിന് ശ്രമിച്ച കേസിൽ പ്രധാന പ്രതികൾ പിടിയിലായി. കാവുന്തറ സ്വദേശി കാവിൽ പുറായിൽ വിനു (47)വിനെയും മഞ്ഞളാംകുന്ന് അഷ്റഫിനെയുമാണ് കൊയിലാണ്ടി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ 15-ാം തിയതി പുലർച്ചെയാണ് കീഴരിയൂർ സർവീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്ത് കര ശാഖയിൽ ഇവർ കവർച്ചക്ക് ശ്രമിച്ചത്. നാല് പേരടങ്ങിയ സംഘമാണ് കവർച്ച ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സിഐ എൻ സുനിൽ കുമാർ, എസ്ഐ വിഷ്ണു സജീവ്, എസ്ഐ പ്രദീപൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനീത്, ഒ കെ സുരേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ വിനീഷ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. രണ്ട് പ്രതികൾകൂടി പിടിയിലാവാനുണ്ട്. അറസ്‌റ്റിലായ അഷ്‌റഫ് പോക്സോ കേസിലും പ്രതിയാണ്.ജയിലിലാണ്. പേരാമ്പ്രയിലെ വീട് കുത്തിതുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത കേസിൽ കൂട്ടുപ്രതി കൂടിയാണ് ഇയാൾ.
Post a Comment