കാട്ടാക്കട: അഗസ്ത്യ വനമേഖലയിലെ സെറ്റിൽമെന്റിൽ നിന്ന് മീൻ പിടിക്കാൻ പോയ ആദിവാസി യുവതിയെ കാട്ടാന ചവിട്ടി കൊന്നു. ഭർത്താവിനും പരിക്കേറ്റു. പേപ്പാറ വനമേഖലയിലെ കൊമ്പിടി സെറ്റിൽമെന്റിലെ അംബികയെയാണ് (38) കാട്ടാന ചവിട്ടി കൊന്നത്. അംബിക നെയ്യാർ റിസർവോയറിൽ ഭർത്താവ് ആനന്ദുമൊന്നിച്ച് മീൻ പിടിക്കാൻ പോയി മടങ്ങുന്നവഴി നെടുവൻതോട് ഭാഗത്ത് വച്ച് ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. പ്രശാന്ത്,പ്രകാശ്,മനു എന്നിവരാണ് അബികയുടെ മക്കളാണ്.
Post a Comment