Aug 26, 2022

പെൻബിൻ പദ്ധതിക്ക് തുടക്കം കുറിച്ചു

 
പുല്ലൂരാംപാറ :
പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്നീ  ലക്ഷ്യത്തോടെ പുല്ലൂരാംപാറ സെന്റ് ജോസഫ് യു.പി സ്കൂളിൽ പെൻബിൻ  പദ്ധതി ബഹുമാനപ്പെട്ട 
തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസിനു  പേപ്പർ പേനകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേനകൾ വലിച്ചെറിയാതെ സ്കൂളിൽ സ്ഥാപിച്ച പെൻ ബിന്നിൽ  നിക്ഷേപിക്കുകയും. പകരം കുട്ടികൾക്ക്
പേപ്പർ പെൻ വിതരണം ചെയ്യുകയും  ചെയ്തു.സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് സിജോ മളോല,  അധ്യാപകരായ പിന്റോ  തോമസ്, ക്രിസ്റ്റീന അഗസ്റ്റിൻ എന്നിവർ  സന്നിഹിതരായിരുന്നു. പ്രകൃതി സൗഹൃദപരമായ ഈ പേന ഉപയോഗിക്കുന്നതിലൂടെ പ്രതീക്ഷയുടെ ഒരു വിത്തും നാം മുളപ്പിക്കുന്നു. ഉപയോഗ ശേഷം  വലിച്ചെറിയുന്ന പേനയിലുള്ള വിത്ത് ഒരു വൃക്ഷം മുളയ്ക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഒപ്പം സമൂഹത്തിലെ നിർദ്ധനരായ ആളുകൾക്ക് ഒരു കൈത്താങ്ങാവാനും.
കുട്ടികളിൽ സഹായത്തിന്റെയും  സഹാനുഭൂതിയുടെയും പരിഗണനയുടെയും അറിവുകൾ ഈ പ്രവർത്തനത്തിലൂടെ പകർന്നു നൽകാനും സാധിക്കുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only