Aug 16, 2022

ദേശീയതയും മനുഷ്യസാഹോദര്യവും കലകളുടെ ലക്ഷ്യം - ഫൈസൽ എളേറ്റിൽ


തിരുവമ്പാടി : ചരിത്രത്തിന്റെ വികാസ പരിണാമങ്ങളിൽ, കലയും സാഹിത്യവും ചെലുത്തിയ സ്വാധീനമാണ് സംസ്ക്കാര പുരോഗതിക്ക് ഇടയാക്കിയത് എന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകനും മാപ്പിളപ്പാട്ട് രചയിതാവും ഗായകനുമായ ഫൈസൽ എളേറ്റിൽ. ദേശീയത ഉണർത്തുന്ന സൃഷ്ടികളും മാനവ ഐക്യം പ്രഘോഷിക്കുന്ന സാഹിത്യവും കലകളുടെ ഇതിവൃത്തങ്ങളാണ്. പുതു തലമുറ വർത്തമാന കാലത്തിന്റെ ജീവിത പരിസരങ്ങളെ കലകളിലൂടെ ആവിഷ്ക്കരിക്കണമെന്ന് , സേക്രഡ് ഹാർട്ട് യു.പി സ്കൂൾ കലാമേള ശ്രുതിലയം 2022,   ഉദ്ഘാടനം ചെയ്തു കൊണ്ട് ഫൈസൽ എളേറ്റിൽ പറഞ്ഞു.സ്കൂൾ അസി. മാനേജർ റവ.ഫാ. അമൽ പുരയിടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , പി.ടി.എ. പ്രസിഡന്റ് അനീഷ് കുമാർ , എം.പി ടി എ പ്രസിഡന്റ് സബിത,  സീനിയർ അസിസ്റ്റന്റ് തങ്കമ്മ  തോമസ്, ഉസൈൻ കെ.പി. കലാമേള ജനറൽ കൺവീനർ ആഗി തോമസ്, സ്കൂൾ ലീഡർ ഐഷ അംന എന്നിവർ പ്രസംഗിച്ചു. 

അഞ്ച് വേദികളിൽ രണ്ട് ദിവസങ്ങളിലായി ജനറൽ, അറബി, സംസ്കൃത വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കുന്നു. രക്ഷിതാക്കളുടെ സജീവ സാന്നിധ്യം കുട്ടികൾക്ക് മത്സര വേദികളിൽ ആവേശം പകരുന്നു . മത്സര പരിപാടികൾക്ക് ദിലീപ് മാത്യൂസ്, ഷോളി ജോൺ , ഡിറ്റി അഗസ്റ്റിൻ, അബ്ദുൾ റഷീദ്, അബ്ദുറബ്ബ്,സുവർണ ഗ്ലോറിയ തോമസ്, ആൻ ബ്ലെസ്സി, മോളി വർഗ്ഗീസ്, അയൂബ്, ധന്യ ആന്റണി, ഷാഹിന, സ്കൂൾ മന്ത്രിസഭ അംഗങ്ങളായ ആൻ തെരേസ സുരേഷ്, അബിജയ് ആർ ഷെമിൻ, അനുഗ്രഹ ചന്ദ്രൻ ,ഹിസാൻ അഹമദ്, ദിയ പി.എസ്സ്, സന നസ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ നേതൃത്വം നൽകുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only