Aug 30, 2022

സംഗീത സംവിധായകനും ഗിത്താറിസ്റ്റും ഗാനരചയിതാവുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു


സംഗീത സംവിധായകനും ഗിത്താറിസ്റ്റും ഗാനരചയിതാവുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു. 52 വയസ്സായിരുന്നു. നെയ്ത്തുകാരന്‍, കമ്മട്ടിപാടം, ഉന്നം, ഒളിപോര്', ഈട, എന്നിവയാണ് ജോണ്‍ പി വര്‍ക്കി സംഗീതം ഒരുക്കിയ പ്രധാന മലയാള ചിത്രങ്ങൾ.കമ്മട്ടിപ്പാടത്തിലെ പറ...പറ, ചിങ്ങമാസത്തിലെ എന്നീ പാട്ടുകൾക്കാണ് ജോൺ സംഗീതം നൽകിയത്.
1995 ല്‍ അവിയല്‍ റോക്ക് ബാന്റിന് തുടക്കം കുറിച്ചു. 2007ല്‍ ഫ്രോസന്‍ എന്ന ഹിന്ദിസിനിമയിലെ സംഗീതസംവിധാനത്തിന് മഡിറിഡ് ഇമാജിന്‍ ഇന്ത്യ ഫിലീം ഫെസ്റ്റിവെലില്‍ പുരസ്‌ക്കാരം നേടിയിരുന്നു.

ഭാര്യ: ബേബിമാത്യു മക്കള്‍: ജോബ്, ജോസഫ്.

സംസ്‌ക്കാരം പിന്നീട് മുല്ലക്കര ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only