Aug 4, 2022

KSFE ചിട്ടി തുക കൈക്കലാക്കാൻ വ്യാജരേഖ, പിന്നിൽ വൻ സംഘം, രണ്ടു പേർക്കെതിരെ കേസ്, ഈങ്ങാപ്പുഴയിൽ മാത്രം ഒരുപതോളം പേർ വ്യാജരേഖ സമർപ്പിച്ചതായി സൂചന.


പ്രതികരിക്കാൻ തയ്യാറാവാതെ ബ്രാഞ്ച് മാനേജർ.

താമരശ്ശേരി ചിട്ടിക്ക് ഈട് നൽ കുന്നതിനായി കെഎസ്എഫ്ഇ ഈങ്ങാപ്പുഴ ബ്രാഞ്ചിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു

തൃക്കലങ്ങോട് യാസർ അറാ ഫത്ത്, മൊറയൂർ കറുത്തേടത്ത് കെ.നാദിർ എന്നിവർ കട്ടിപ്പാറ വില്ലേജ് ഓഫിസിന്റെ പേരിൽ വ്യാജരേഖകൾ നിർമ്മിച്ച് കെഎസ്എഫ്ഇ ഈങ്ങാപ്പുഴ ബ്രാഞ്ചിൽ ഹാജരാക്കിയതായി സ്ഥിരീകരിച്ചതോടെ റവന്യു അധികൃതർ പൊലീസിൽ നൽകിയ നൽകിയ പരാതിയിലാണ് കേസെടുത്തത്.

ഈങ്ങാപ്പുഴ ബ്രാഞ്ചിൽ തന്നെ വ്യാജരേഖ ഹാജരാക്കിയ ഒരു സ്ത്രീ ചിട്ടി തുക വാങ്ങിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഒഴിവാക്കിയത് ദുരൂഹത ഉണർത്തുന്നു


വിവരങ്ങൾ പുറത്തറിയാതെ പരമാവധി കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.

കെഎസ്എഫ്ഇ കല്ലായി ബ്രാഞ്ചിൽ ഹാജരാക്കിയ ബാലുശ്ശേരി സ്വദേശിയുടെ വ്യാജരേഖകൾ പിടികൂടിയതോടെയാണ് ജില്ലയിലെ വ്യാജരേഖ തട്ടിപ്പ് പുറത്തായത്.

ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാവിലുംപാറ, നരിപ്പറ്റ, തിനൂർ
വില്ലേജുകളുടെ പേരിൽ ഭൂമിയുടെ വ്യാജ സ്കെച്ചും, ലൊക്കേഷൻ സർട്ടിഫിക്കറ്റും കണ്ടെത്തിയതോടെ റവന്യൂ വകുപ്പ് പഴയ ഫയലുകളുടെ പരിശോധന കർശനമായി വീണ്ടും നടത്തി വരികയാണ്

തട്ടിപ്പിൻ്റെ രീതി ഇങ്ങനെ:

ചിട്ടി ലഭിച്ചു കഴിഞ്ഞാൽ പണം പിൻവലിക്കാൻ വസ്തുവിൻ്റെ ആധാരമടക്കമുള്ള രേഖകളേ, സാലറി സർട്ടിഫിക്കറ്റോ, സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റോ, LIC പോളിസി രേഖയോ, സ്വർണ മോ ഏതെങ്കിലുമൊന്ന് സെക്യൂരിറ്റിയായി നൽകണം.

ഇതിൽ ഭൂമിയുടെ രേഖ സമർപ്പിച്ചവരാണ് തട്ടിപ്പ് നടത്തിയത്.
കുന്നിൻ മുകളിലോ, മല മുകളിലോ ഉള്ള ഭൂമി യുടെ ആധാ
രത്തോടെപ്പം നൽകുന്ന ലൊക്കേഷൻ സർട്ടിഫിക്കറ്റും, സ്കെച്ചും വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ്.

മലമുകളിലെ ഭൂമയുടെ ലൊക്കേഷൻ പകരം റോഡ് സൗകര്യമുള്ളതാഴ് വാരത്തെ മറ്റേതെങ്കിലും ഭൂമിയുടെ ലൊക്കേഷൻ നൽകുന്നു, അതോടെപ്പം വ്യാജ സ്കെച്ചും സമർപ്പിക്കുന്നു. ഉദ്യോഗസ്ഥർ പരിശോധിക്കുംമ്പോൾ റോഡ് സൗകര്യമുള്ള ഭൂമിക്ക് ഉയർന്ന വില രേഖപ്പെടുത്തുന്നു, ഇതുപ്രകാരം ചിട്ടി തുക കൈക്കലാക്കിയാണ് തട്ടിപ്പ്

KSFE യുടെ ഏതെങ്കിലും ഒരു ബ്രാഞ്ചിലെ ചിട്ടി തുക ലഭിക്കാൻ കേരളത്തിൽ എവിടെയുള്ള ഭൂമിയും ഈടായി നൽകാം, അങ്ങിനെയാണ് ഈങ്ങാപ്പുഴ ബ്രാഞ്ചിലെ ചിട്ടി ലഭിച്ചവർ നരിപ്പറ്റയിലേയും, കാവിലുംപാറയിലേയും തിനൂരിലേയും ഭൂരേഖകൾ സമർപ്പിച്ചത്.

വില്ലേജ് ഓഫീസറുടെ സീലും, ഒപ്പും വ്യാജമായി ചേർത്താണ് സ്കെച്ചും, ലെക്കേഷൻ സർട്ടിഫിക്കറ്റും നിർമ്മിക്കുന്നത്.

രേഖകൾ സമർപ്പിച്ചവർക്ക് ചിട്ടി തുകയേക്കാൾ കുറഞ്ഞ മൂല്യമുള്ള വസ്തുവാണ് സ്വന്തമായി ഉണ്ടായിരുന്നത്, ഇതിന് ഉയർന്ന തുക കാണിക്കുന്നതിനായാണ് വ്യാജരേഖകൾ സമർപ്പിക്കുന്നത്.


സമർപ്പിക്കുന്ന രേഖകൾ ചിട്ടി വിളിച്ച ബ്രാഞ്ച് പരിധിയിൽ ഉള്ളതല്ലെങ്കിൽ വസ്തുവിന് സമീപത്തുള്ള ബ്രാഞ്ചിലേക്ക് അയച്ചുകൊടുത്ത് അവിടെയുള്ള ബ്രാഞ്ച് മാനേജർമാരാണ് ഉടമക്കൊപ്പം സ്ഥലം പരിശോധിക്കാനായി എത്തുക.ഈ അവസരത്തിലാണ് മാറ്റി വരച്ച സ്കെച്ചും, ലൊക്കേഷനും പ്രകാരമുള്ള മറ്റൊരു സ്ഥലം കാണിച്ചു കൊടുക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only