Aug 4, 2022

സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ടേക്ക് വീണ്ടും


കോഴിക്കോട്: ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം കൗമാരകലാമേളയുടെ കളിയരങ്ങാവാൻ വീണ്ടും കോഴിക്കോട്. ഡിസംബർ അവസാനവും ജനുവരി ആദ്യവുമായാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവം കോഴിക്കോട്ടേക്കെത്തുക.

2010, 2015 വർഷങ്ങളിൽ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചപ്പോൾ അത് അവിസ്മരണീയമായ അനുഭവമാക്കാൻ കോഴിക്കോടിന് കഴിഞ്ഞിരുന്നു. ആ രണ്ടുതവണയും കോഴിക്കോടിനായിരുന്നു കലാകിരീടം. അതുൾപ്പെടെ, 2007-ൽ കണ്ണൂരിൽ നടന്ന കലോത്സവംമുതൽ 2018-ൽ തൃശ്ശൂരിൽ നടന്നതുവരെ തുടർച്ചയായ 12 വർഷങ്ങളിൽ ഒന്നാംസ്ഥാനക്കാരായിരുന്നു കോഴിക്കോട്.

കോവിഡ് സാഹചര്യത്തിൽ നിറംമങ്ങിയ 2019, 20 വർഷങ്ങളിൽ കിരീടം കൈവിട്ടുപോയി. ഇക്കുറി വീണ്ടും ആതിഥേയരാവുമ്പോൾ കലാമികവിന്റെ ആവേശത്തെയും ആഘോഷത്തെയും വീണ്ടെടുക്കാനുള്ള ഉത്സാഹമാണ് വിദ്യാർഥികളിൽ നിറയുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only