താമരശ്ശേരി : യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ KSRTC യെ സംരക്ഷിക്കണം എന്ന് ആവിശ്യപെട്ട്കൊണ്ട് ഭിക്ഷ യാചിച്ചുകൊണ്ട് പ്രതിഷേധിച്ചു. ദൂർത്തും കഴിവ്കേടുമാണ് കെ എസ് ആർ ടി സിയെ പ്രതിസന്ധിലാക്കുന്നതെന്ന് മുഖ്യപ്രഭാഷകൻ ഹബീബ് തമ്പി പ്രസ്ഥാവിച്ചു. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷമീർ എം കെ ഉദ്ഘാടനം ചെയ്ത പരിപാടി താമരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കാവ്യ വി.ആർ ആധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഹബീബ് തമ്പി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എംപിസി ജംഷിദ്, കെ പി കൃഷ്ണൻ തുടങ്ങി നേതാക്കൾ മുഖ്യപ്രഭാഷണം നടത്തി, ഫസൽ കരാട്ട്, വികെ കബീർ, അമീറലി കൊരങ്ങാട്,അഭിനന്ദ് താമരശ്ശേരി അൻഷാദ് തുടങ്ങിയവർ സംസാരിച്ചു. രാജേഷ് താമരശ്ശേരി സ്വാഗതവും, സിദ്ധിഖ് ഈർപ്പോണ നന്ദിയും പറഞ്ഞു.
Post a Comment