Aug 9, 2022

കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ സ്വിമ്മിങ്​ പൂളിൽ മുങ്ങിമരിച്ചു


മനാമ: സ്വിമ്മിങ്​ പൂളിൽ കുളിക്കുന്നതിനിടെ കോഴി​ക്കോട്​ സ്വദേശി മുങ്ങിമരിച്ചു. പയ്യോളി മൂന്നുകുണ്ടൻചാലിൽ സജീവന്‍റെ മകൻ സിദ്ധാർഥ്​ (27) ആണ്​ മരിച്ചത്​. സല്ലാഖിലെ സ്വമ്മിങ്​ പൂളിൽ ചൊവ്വാഴ്ച പുലർച്ചെ മൂന്ന്​ മണിയോടെയാണ്​ സംഭവം.

സുഹൃത്തുക്കൾക്കൊപ്പം​ സ്വമ്മിങ്​ പൂളിൽ എത്തിയ സിദ്ധാർഥ്​ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ്​ വിവരം. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡെലിവറിമാനായി ജോലി ചെയ്യുന്ന സിദ്ധാർഥ്​ അവധി കഴിഞ്ഞ്​ ഈ മാസം ഒന്നിനാണ്​ നാട്ടിൽ നിന്ന്​ തിരിച്ചെത്തിയത്​. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ്​ ​മോർച്ചറിയിൽ. ഷേർളിയാണ്​ മാതാവ്​. ഭാര്യ: മമത. രണ്ട്​ വയസുള്ള മകനുണ്ട്​.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only