തിരുവമ്പാടി മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ്സ്, ബ്രിഡ്ജസ്, ബിൽഡിംഗ്സ്, ദേശീയപാത വിഭാഗങ്ങളിലെ പദ്ധതികളും പ്രവൃത്തികളും വിലയിരുത്തുന്നതിനായി 13.9.22 ന് കോഴിക്കോട് PWD കോംപ്ലക്ക്സിൽ വെച്ചു CMT അവലോകന യോഗം ചേർന്നു.
വകുപ്പുകൾക്ക് കീഴിൽ മണ്ഡലത്തിൽ നടക്കുന്ന എല്ലാ പ്രവൃത്തികളും വിലയിരുത്തിയ യോഗം ഗുണമേന്മയോടെയും സമയബന്ധിതമായും പൂർത്തിയാക്കുന്നതിനു നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. നിർമ്മാണ പുരോഗതിയില്ലാത്ത ദേശീയപാത പ്രവൃത്തി, കുപ്പായക്കോട് പാലം നിർമാണം, ചെമ്പുകടവ് പാലം നിർമാണം, താഴെ തിരുവമ്പാടി -മണ്ടാം കടവ് റോഡ്, നോർത്ത് കാരശ്ശേരി -കക്കാടംപൊയിൽ റോഡ് എന്നീ പ്രവൃത്തികളുടെ യോഗം അതാത് സുപ്രൻഡിംഗ് എഞ്ചിനീയർമാർ, കരാരുകാർ എന്നിവരെ ഉൾപ്പെടുത്തി 16.9.22 ന് നടത്തുന്നതിനും തീരുമാനിച്ചു.
16.9.22 ന് സുപ്രൻഡിംഗ് എഞ്ചിനീയർമാർ, കരാറുകാർ, MLA, എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ എന്നിവരുടെ യോഗത്തിൽ വെച്ച് താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു.
*ചെമ്പുകടവ് പാലം*
-LA നടപടികൾക്കുള്ള കണ്ടിജൻസി ചാർജ് എത്രയും വേഗത്തിൽ ലഭ്യമാക്കുന്നതിനു നടപടികൾ സ്വീകരിക്കണം.
*കുപ്പായക്കോട് പാലം*
അനുകൂല കാലാവസ്ഥ ലഭ്യമായിട്ടും പ്രവൃത്തി പുനരാരംഭിച്ചില്ലെങ്കിൽ അടുത്ത നടപടികളിലേക്ക് കടക്കും.
നോർത്ത് കാരശ്ശേരി -കക്കാടം പൊയിൽ റോഡ്
ഒക്ടോബർ 31 നുള്ളിൽ പൂർത്തീകരിച്ചില്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കും.
മണ്ണിൽക്കടവ് -അടിവാരം NH പ്രവൃത്തി
ഒരുമാസത്തിനകം ഡ്രെയിനജ് പ്രവൃത്തികൾ പൂർത്തിയാക്കണം. ഒക്ടോബർ 31 നുള്ളിൽ BM&BC പ്രവൃത്തി പൂർത്തിയാക്കണം. അല്ലാത്തപക്ഷം ടെർമിനേറ്റ് ചെയ്യുന്നതാണ്.
താഴെ തിരുവമ്പാടി -മണ്ടാം കടവ് റോഡ്
സെക്കന്റ് റീച്ച് WMM ചെയ്ത ഭാഗത്ത് രണ്ടാഴ്ച്ചക്കുള്ളിൽ DBM ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം നടപടികളിലേക്ക് കടക്കും. ഈ റോഡിന്റെ ആദ്യ റീച്ച് 10.10.2022 ന് റീ ടെൻഡർ ഓപ്പൺ ചെയ്താലുടനെ ആരംഭിക്കണം. 26.9.22 ന് റീ ടെൻഡർ ഓപ്പൺ ചെയ്യുന്ന ഈങ്ങാപ്പുഴ -കണ്ണോത്ത് റോഡിന്റെ പ്രവൃത്തി വേഗത്തിൽ പുനരാരംഭിക്കണം.
Post a Comment