Sep 25, 2022

15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവമോർച്ചാ നേതാവ് അറസ്റ്റിൽ


പാലക്കാട്: മലമ്പുഴയിൽ പതിനഞ്ചുകാരിയെ
പീഡിപ്പിച്ച് ഗർഭിണി ആക്കിയ കേസിൽ
യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ.
ആനിക്കോട് സ്വദേശി രഞ്ജിത് ആണ് പിടിയിൽ
ആയത്. പിരായിരി മണ്ഡലം ഭാരവാഹി ആണ്
രഞ്ജിത്ത്. വിവാഹവാഗ്ദാനം നൽകിയുള്ള
പീഡനം എന്നാണ് പരാതി. പെൺകുട്ടി കഴിഞ്ഞ
ദിവസം പ്രസവിച്ചിരുന്നു. പെൺകുട്ടിയും
യുവാവും അടുപ്പത്തിലായിരുന്നു.
ഇതുമുതലെടുത്താണ് പെൺകുട്ടിയെ
പീഡിപ്പിച്ചത്.
പെൺകുട്ടിയുമായി സൗഹൃദത്തിലായ
രഞ്ജിത്ത് നിരവധി തവണ ചൂഷണം
ചെയ്യുകയായിരുന്നുവെന്ന് പൊലീസ്
വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകിയാണ്
പെൺകുട്ടിയുടെ വിശ്വാസം നേടിയത്. തുടർന്ന്
പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം
വയറു വേദനയെത്തുടർന്ന് പെൺകുട്ടിയെ
പാലക്കാട് വനിതാ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. പിറ്റേ ദിവസം പതിനഞ്ചുകാരി
പ്രസവിച്ചു. ആശുപത്രി അധികൃതരുടെയും
രക്ഷിതാക്കളുടെയും പരാതിയിൽ മലമ്പുഴ
പൊലീസാണ് സംഭവം അന്വേഷിച്ച്
രഞ്ജിത്താണ് പീഡനത്തിന് പിന്നിലെന്ന്
കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ
രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only