Sep 26, 2022

നാലര വയസ്സുകാരിയെ എക്സറേ റൂമിൽ വച്ച് പീഡിപ്പിച്ചു, പ്രതിക്ക് 20 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ


തൃശൂർ:  നാലര വയസ്സുകാരി ബാലികയെ എക്സറേ റൂമിൽ വെച്ച് ലെെംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാള പൊയ്യ ഷാപ്പുംപടി സ്വദേശി കളത്തിൽ വീട്ടില്‍ ആൻസിലിൻ കെ എ (35) എന്നയാളെയാണ് ഇരിഞ്ഞാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 376 (2) വകുപ്പ്പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്. പ്രാസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എൻ സിനിമോൾ ഹാജരായി. .പിഴത്തുക അടക്കാത്ത പക്ഷം രണ്ടു വർഷം അധിക തടവു ശിക്ഷകൂടി അനുഭവിക്കേണ്ടിവരും.

കൊടുങ്ങല്ലൂർ എസ് ഐ ആയിരുന്ന പി കെ പത്മരാജൻ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ആയിരുന്ന പി എ വർഗീസ് ആണ്. 2015ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only