മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജാതിയുടെയും പേരിൽ വിഭാഗീയത രൂക്ഷമായി വരുന്ന ഇന്നത്തെ കാലഘട്ടത്തിൽ രാഷ്ട്രീയ/ജാതി/മത/സാമ്പത്തിക വ്യത്യസ്തതകളില്ലാതെ ജനങ്ങൾക്ക് ഒന്നിച്ചിരിക്കാനാവുന്ന പൊതു വേദികൾ നാടിന് അനിവാര്യമാണെന്ന് പ്രശസ്ത പ്രഭാഷകൻ തോമസ് വലിയപറമ്പൻ അഭിപ്രായപ്പെട്ടു. തിരുവമ്പാടി സൗഹൃദ വേദിയുടെ രൂപീകരണച്ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബോസ് ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ എന്നിവർ ചടങ്ങിന് നേതൃത്വം നല്‍കി. സുന്ദരൻ എ പ്രണവം, പി.ടി. ഹാരിസ്, അബൂബക്കർ മൗലവി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളെ തിരഞ്ഞെടുക്കൽ നടപടികൾക്ക് അജു എമ്മാനുവൽ നേതൃത്വം നല്‍കി.
തിരുമ്പാടിയുടെ വിവിധ കലാ - സാംസ്കാരിക - മാനവഐക്യ പ്രവര്‍ത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സൗഹൃദ സാംസ്കാരിക വേദിയുടെ പ്രഥമാധ്യക്ഷയായി പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടിലിനെ യോഗം തിരഞ്ഞെടുത്തു. വർക്കിംഗ് ചെയർമാൻമാരായി മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.ടി. അഗസ്റ്റിൻ, സാമൂഹിക പ്രവര്‍ത്തകൻ പി.ടി. ഹാരിസ് എന്നിവരെയും ജനറൽ സെക്രട്ടറിയായി സുന്ദരൻ എ പ്രണവം, ട്രഷറർ ആയി കെ.ടി. സെബാസ്റ്റ്യൻ എന്നിവരേയും തിരഞ്ഞെടുത്തു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.പി. ജമീല, ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ എന്നിവരെ രക്ഷാധികാരികളാക്കാനും തീരുമാനിച്ചു.
മറ്റ് ഭാരവാഹികൾ
ഉപദേശകസമിതി :
KA അബ്ദുറഹിമാൻ
ബാബു പൈക്കാട്ടിൽ
മില്ലി മോഹൻ
KR മുഹമ്മദ്
ജിജി ഇല്ലിക്കൽ
സജീവ് പുരയിടത്തിൽ
ശ്രീധരൻ പേണ്ടാനത്ത്
രാമചന്ദ്രൻ കരിമ്പിൽ
ലിസി മാളിയേക്കൽ
സഫീർ ദാരിമി
K J ജോസഫ്
ഷഫീക്ക് പയ്യടി പറമ്പിൽ
വൈസ് ചെയർമാൻ :
ടി.ജെ. സണ്ണി
അഡ്വ: പി.എ.സുരേഷ് ബാബു
മറിയാമ്മ ബാബു
എ.അബൂബക്കർ
മാത്യു പടവിൽ
ജോ.സെക്രട്ടറി :
ഷൗക്കത്തലി
ബിനു ജോസ്
അജു എമ്മാനുവൽ
അഡ്വ. റോബിൻ തടത്തിൽ
പി.ആർ സെക്രട്ടറി :
തോമസ് വലിയ പറമ്പൻ
ലീഗൽ അഡ്വൈസർ :
അഡ്വ.പി.എ.സുരേഷ് ബാബു
മീഡിയ സെക്രട്ടറി :
നിഷാദ് KA
സോഷ്യൽ മീഡിയ സെക്രട്ടറി :
ഫാസിൽ തിരുവമ്പാടി
പ്രവാസി സെൽ സെക്രട്ടറി :
അഷറഫ് കുളിപ്പൊയിൽ
പ്രവർത്തകസമിതി :
അസീസ്. എ
മുസ്തഫ കൽപ്പക
അനീഷ് സെബാസ്റ്റ്യൻ
P.J. ജൂഡ്സൺ
K P മോയി മാസ്റ്റർ
പി.ജെ.ഡി. സജി
പീറ്റർ എളംബാശേരി
ദിനേഷ് കാരശ്ശേരി
സപ്പോർട്ടിങ്ങ് Team:
പ്രസാദ്. K
OM അബ്ദുറഹിമാൻ
സുരേഷ് ബാബു MK
മമ്മൂട്ടി പി
ബിനു സി കുര്യൻ
സോമൻ പുതുപ്പറമ്പിൽ
റോബിൻസൺ കുബ്ലാട്ട് കുന്നേൽ
AB ഹാരിസ്
സമീർ
ജോഷി ചെറിയാൻ
28/09/2022 ന് വൈകു: 4 മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് സൗഹൃദ സാംസ്കാരിക വേദിയുടെ ആദ്യ പ്രവർത്തകസമിതി യോഗം ചേരുവാനും October 2 ന് ലോഞ്ചിങ്ങ് നടത്തുവാനും തീരുമാനിച്ചു.
Post a Comment