രൂപപ്പെട്ട ന്യൂനമർദ്ദം 36 മണിക്കൂറിനുള്ളിൽ
ശക്തിപ്രാപിക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇതിന്റെ ഫലമായി വെള്ളിയാഴ്ച മുതൽ
ഞായർ വരെ വ്യാപകമായ മഴയ്ക്ക്
സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
അറിയിച്ചു. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്കും സാദ്ധ്യതയുള്ളതിനാൽ
ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ
പറയുന്നു. മൺസൂൺ പാത്തി അതിന്റെ
സാധാരണ സ്ഥാനത്ത് നിന്നും
തെക്കോട്ടുമാറി സ്ഥിതി ചെയ്യുന്നു. അടുത്ത
അഞ്ചുദിവസം തതസ്ഥിതി തുടരാൻ
സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ്
അറിയിച്ചു.
ശക്തമായ കാറ്റിനും മോശം
കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ
കേരളതീരത്ത് നിന്ന് വെള്ളിയാഴ്ച
മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ഇന്ന്
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,
കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയു
ഞായറും കോഴിക്കോട്, കണ്ണൂർ,
കാസർകോട് ജില്ലകളിലും ശക്തമായ
മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ
115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന
ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതി
ജാഗ്രത പാലിക്കണമെന്നും മുന്നറിയി
പറയുന്നു.
Post a Comment