അരീക്കോട് : അരീക്കോട് മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുകൾ എക്സൈസ് പിടികൂടി. 730 എൽ.എസ്.ഡി സ്റ്റാമ്പുകൾ ആണ് പിടികൂടിയത്. അരീക്കോട് പോസ്സ് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ കൊറിയർ കമ്പനി വഴി തമിഴ്നാട്ടിൽ നിന്നും എത്തിച്ചതായിരുന്നു മയക്കുമരുന്നെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. വിപണിയിൽ 45 ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്ഥുക്കൾ പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗവും, മഞ്ചേരി സർക്കിൾ എക്സൈസും രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇന്നലെ വൈകിട്ട് കൊറിയർ സ്വീകരിക്കാൻ എത്തിയ രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിൽ എടുത്തത്. കീഴുപറമ്പ് സ്വദേശി രാഹുൽ (22), കോഴിക്കോട് കക്കാട് സ്വദേശി ദീപക് (22) എന്നിവരാണ് പിടിയിലായത്. ഇവർ എത്തിയ മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Post a Comment