Sep 1, 2022

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ശിശു സൗഹൃദ സ്മാർട്ട് അങ്കണവാടികൾ ഉദ്ഘാടനം ചെയ്തു


കൂടരഞ്ഞി : ക്രാഡിൽ പദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് അങ്കണവാടികൾ ആക്കിയ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് കക്കാടംപൊയിൽ അംഗൻവാടിയും ഏഴാം വാർഡ് മങ്കുന്ന് അങ്കണവാടി എന്നിവയുടെ  ഉദ്ഘാടനം കക്കാടം പൊയിൽ അങ്കണവാടിയിൽ വെച്ച് ബഹുമാനപ്പെട്ട കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ 19 അങ്കണവാടികളിൽ 6 അങ്കണവാടികൾ ശിശു സൗഹൃദ അംഗൻവാടികൾ ആണ്. 2021 -22 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടരലക്ഷം രൂപ ചിലവഴിച്ചാണ് രണ്ട് ശിശു സൗഹൃദ അങ്കണവാടികൾ അനുവദിച്ചത്. കുട്ടികളെ കളികളിലൂടെയും പാട്ടി ലൂടെയും അറിവിന്റെ ബാല പാടങ്ങളിലേക്ക് കൈപിടിച്ചു ഉയർത്താനും കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വളർച്ചയ്ക്കും ഉതകുന്ന രീതിയിൽ ആണ് ശിശു സൗഹൃദ സ്മാർട്ട്‌ അംഗൻവാടികളുടെ പ്രവർത്തനം.പരിപാടിയിൽ  ബഹുമാനപ്പെട്ട         കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യാ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി : റോസിലി ടീച്ചർ ശ്രീ വി എസ് രവീന്ദ്രൻ തുടങ്ങിയവർ  ആശംസകൾ അറിയിച്ചു വാർഡ് മെമ്പർ ശ്രീമതി സീന സ്വാഗതം പറഞ്ഞു മറ്റ് മെമ്പർമാരായ ശ്രീമതി :ജെറീന റോയ് :ശ്രീമതിബിന്ദു  ജയൻ.ശ്രീമതി :ബോബി ഷിബു ശ്രീമതി :എൽസമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു ഐസിഡിഎസ് സൂപ്പർവൈസർ ശ്രീമതി :ഫസിലി പി കെ നന്ദി പറഞ്ഞു._

_കക്കാടം പൊയില് അംഗൻവാടി ALMSC അംഗങ്ങൾ കൂടരഞ്ഞി പഞ്ചായത്തിലെ 19 അംഗനവാടിയിലെയും വർക്കേഴ്സ് ഹെൽപ്പേഴ്സ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ഈ വർഷം 5 അംഗനവാടികൾ കൂടി സ്മാർട്ട്‌ ആക്കി മാറ്റും എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only