മുക്കം:രാജീവ് ഗാന്ധി പഞ്ചായത്ത് സമിതി, തിരുവമ്പാടി നിയോജക മണ്ഡലം ത്രിതല പഞ്ചായത്ത് കോൺഗ്രസ് ജനപ്രതിനിധി കളുടെ സംഗമത്തിലാണ് സാധരണക്കാരെ ഏറ്റവും അധികം നിരാശയിലാക്കുന്ന ലൈഫ് ഭവന പദ്ധതി, തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രം നീക്കം എന്നിവക്കെതിരെ പ്രമേയം അവതരിപ്പിച്ചത്.
കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് രാജീവ് ഗാന്ധി പഞ്ചായത്ത് സമിതി കോഴിക്കോട് ജില്ലാ ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു.രാജീവ് ഗാന്ധി പഞ്ചായത്ത് സമിതി കൺവീനർ എം. ധനീഷ് ലാൽ മുഖ്യ പ്രഭാഷണം നടത്തി. പെരുവയൽ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശറഫുദ്ധീൻ ക്ലാസ്സ് എടുത്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ,കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത,ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്,കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, ബ്ലോക്ക് മെമ്പർ മാരായ സൂഫിയാൻ ചെറുവാടി, റോയ് കുന്നപ്പള്ളി,പുതുപ്പാടി സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജാസിൽ പുതുപ്പാടി,
ഡി. സി സി സെക്രട്ടറി ബാബു പൈകാട്ടിൽ, കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ടുമല എന്നിവർ സംസാരിച്ചു.
തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടു മുറിയും, ലൈഫ് ഭവന പദ്ധതി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു മാസം പിന്നിട്ടിട്ടും തുടർനടപടികൾ വൈകുന്നതിൽ ഗുണഭോക്താക്കൾ നിരാശ യിലാണെന്നും, എത്രയും പെട്ടെന്ന് എഗ്രിമെന്റ് വെക്കാൻ നടപടി ഉണ്ടാവണം എന്നാവശ്യപ്പെട്ട് കാരശ്ശേരി പഞ്ചായത്ത് മെമ്പർ കുഞ്ഞാലി മമ്പാട്ടും ആണ് പ്രമേയം അവതരിപ്പിച്ചത്. ഒക്ടോബർ ആദ്യ വാരം ജന പ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തുവാനും തീരുമാനിച്ചു...
Post a Comment