Sep 25, 2022

ആര്യാടന്‍ മുഹമ്മദിന് രാഹുല്‍ ഗാന്ധി അന്തിമോപചാരം അര്‍പ്പിക്കും


ആര്യാടന്‍ മുഹമ്മദിന് രാഹുല്‍ ഗാന്ധി അന്തിമോപചാരം അര്‍പ്പിക്കും.നിലവില്‍ ഭാരത് ജോഡോ യാത്രയുമായി തൃശൂരിലുള്ള രാഹുല്‍ ഗാന്ധി നിലമ്പൂരിൽ എത്തും. ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കില്ല. ആര്യാടന്‍ മുഹമ്മദിന് അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷം യാത്ര പുനരാരംഭിക്കും. 

തൃശൂരില്‍ നിന്ന് റോഡ് മാര്‍ഗം പോകുന്ന രാഹുല്‍ 12 മണിക്ക് നിലമ്പൂരിൽ എത്തും. അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷം ഹെലികോപ്റ്ററില്‍ തിരിച്ച്‌ തൃശൂരിലെത്തും. 

ഭാരത് ജോഡോ യാത്രയുടെ തൃശൂര്‍ ജില്ലയിലെ അവസാന ദിവസ പര്യടനത്തിലും ഉച്ചക്ക് വടക്കാഞ്ചേരിയിലെ വാര്‍ ഹീറോസ് മീറ്റിങ്ങിലും മാറ്റമില്ലെന്ന് കെപിസിസി വക്താക്കള്‍ അറിയിച്ചു. ആര്യാടന്‍ മുഹമ്മദ് സഹോദരനെ പോലെയായിരുന്നെന്ന് രാഹുല്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.45ന് ആയിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ അന്ത്യം. ഹൃദ്രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only