Sep 23, 2022

നിർത്തിയിട്ട സ്വകാര്യ ബസിലേയ്ക്ക് നിയന്ത്രണം വിട്ട് ജീപ്പ് ഇടിച്ചു കയറി.


പുല്ലുരാംപാറ: മലയോര ഹൈവേയിൽ പൊന്നാംങ്കയം സ്കൂളിനു സമീപം റോഡരികിൽ നിർത്തിയിട്ട പുല്ലുരാംപാറ 🔁 കോഴിക്കോട് റൂട്ടിലോടുന്ന  🚌 പി.കെ (PEE KEY) എന്ന സ്വകാര്യ ബസിലേയ്ക്കാണ് നിയന്ത്രണം വിട്ട് ജീപ്പ് ഇടിച്ചു കയറിയത


പുല്ലുരാംപാറ അങ്ങാടിയിൽ പോലീസ് കൈകാണിച്ചതിനെ തുടർന്ന് നിർത്താതെ അമിത വേഗതയിൽ പാഞ്ഞ തിരുവമ്പാടി സ്വദേശികളായ 3 പേർ സഞ്ചരിച്ച ജീപ്പാണ് {KL 05 F 5020} മലയോര ഹൈവേയിൽ പൊന്നാംങ്കയം സ്കൂളിനു സമീപമുള്ള വളവിൽ നിയന്ത്രണം വീട്ട് മറിഞ്ഞ് ബസിലേക്ക് ഇടിച്ചു കയറിയത്..


ഇന്ന് പുലർച്ചെ 12.30നാണ് അപകടം നടന്നത്.

പരിക്കേറ്റവരെ ആശുപത്രിയിൽ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി..

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരായ ജോഷി മണ്ഡപത്തിൽ, പുല്ലുരാംപാറ DYFI മേഖല കമ്മിറ്റി അംഗം വിഷ്ണു, സന്ദീപ് പുളിക്കൽ, അർജുൻ കല്ലടയിൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്..```


റിപ്പോർട്ട്‌ : ലിജോ കുന്നേൽ, പുല്ലൂരാംപാറ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only