Sep 30, 2022

അച്ഛനെയും മകളെയും കെ.ഐസ്.ആർ.ടി.സി ജീവനക്കാർ മർദിച്ച സംഭവം: മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി


തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷൻ കാർഡ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും മർദ്ദിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൻ ഇന്ന് വിധി പറയും. അഞ്ച് പ്രതികളും ചേർന്ന് നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ആറിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.

മർദന ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് ശബ്ദ സാമ്പിൾ ശേഖരിക്കേണ്ടതിനാൽ പ്രതികളെ കസ്റ്റഡിയിൽ വേണ്ടത് അത്യാവശ്യമാണെന്നാണ് പ്രോസിക്യൂഷൻ വാദം . കെഎസ്ആർടിസി ജീവനക്കാരെ അപമാനിക്കാൻ നടത്തിയ നീക്കവും തുടർന്ന് കെട്ടിച്ചമച്ച കേസും എന്ന നിലപാട് പ്രതിഭാഗവും ആവർത്തിച്ചു. കഴിഞ്ഞ 11 ദിവസമായി ഒളിവിൽ കഴിയുന്ന പ്രതികളെക്കുറിച്ച് പോലീസിന് കാര്യമായ വിവരം ലഭിച്ചിട്ടില്ല.

സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി മർദനത്തിനിരയായ പ്രേമനൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only