Sep 6, 2022

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ


ചെറുതുരുത്തി: കട്ടിൽ, കിടക്ക തുടങ്ങിയവയുടെ വിൽപനക്കായി വീട്ടിലെത്തിയ മധ്യവയസ്കൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റ് ചെയ്തു. 

വടക്കാഞ്ചേരി കരുമത്ര തട്ടകത്ത് വീട്ടിൽ ഷാജി (49) നെയാണ് പോക്സോ വകുപ്പ് ചുമത്തി ചെറുതുരുത്തി എസ്.ഐ ബിന്ദു ലാൽ അറസ്റ്റ് ചെയ്തത്.

വീടിനകത്ത് കയറി അളവ് എടുക്കുന്നതിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇയാളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only