വിഷപാമ്പുകളുടെ കളിത്തോഴൻ ഹുസൈൻ വിട പറഞ്ഞു
ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി ഹുസൈന്റെ വേർപാട് തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആർആർടിയിലെ മുതിർന്ന അംഗം.കൂടരഞ്ഞി കൽപ്പൂര് സ്വദേശി ഹുസൈൻ അന്തരിച്ചു
കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ മുതിർന്ന അംഗമായിരുന്ന കൂടരഞ്ഞി കൽപ്പൂര് സ്വദേശി ഹുസൈൻ ആണ് മരിച്ചത്.
(31) വയസ്സായിരുന്നു
കോഴിക്കോട് ജില്ലയിൽ കൂടരഞ്ഞി പഞ്ചായത്തിലെ താഴെ കൂടരഞ്ഞിയിൽ ആണ് ഇപ്പോൾ താമസിക്കുന്നത്
കൽപ്പൂര് സ്വദേശി പരേതനായ പാലൂര് ഇബ്രാഹിമിന്റെയും , മലപ്പുറം സ്വദേശി ഫാത്തിമയുടെയും മകനാണ് ഹുസൈൻ
ഭാര്യ അൻഷിദ (കൂമ്പാറ)
സഹോദരങ്ങൾ നാസർ (മുക്കം -ചോണാട്) കരീം (കൽപ്പൂര് ) നിസാർ (കൽപ്പൂര് ) സഹോദരി പരേതയായ ഷമീറ
കൂടരഞ്ഞി അലിഫ് ഇംഗ്ലീഷ് സ്കൂൾ എൽകെജി വിദ്യാർത്ഥി ഹാഷിഖ് മുഹമ്മദ്,
ദാറുൽ ഉലൂം എ എൽ പി സ്കൂൾ താഴെ കൂടരഞ്ഞി മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അംന ഷെറിൻ
എന്നിവർ മക്കളാണ്
കാട്ടാനകളുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒരാഴ്ചയിലേറെയായി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ ഹുസൈന്റെ ആരോഗ്യ നില ഇന്നലെ രാത്രിയോടെ മോശമായിരുന്നു
ആരോഗ്യനില മോശമായതിനെ തുടർന്ന് പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യിലെ മുതിർന്ന അംഗമാണ് ഹുസൈൻ.
പാലപ്പിള്ളി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയില്‍ നിന്ന് രണ്ട് കുങ്കിയാനകളെ കള്ളായി പത്താഴപ്പാറയിലെത്തിച്ചത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആന പാപ്പാന്മാരുള്‍പ്പെടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകള്‍ക്കൊപ്പമുള്ളത്. ഈ സംഘത്തിൽ അംഗമായിരുന്നു മരിച്ച ഹുസൈൻ.
കോഴിക്കോട് ജില്ലയിൽ കൂടരഞ്ഞി പഞ്ചായത്തിലെ താഴെ കൂടരഞ്ഞിയിൽ ആണ് ഇപ്പോൾ താമസിക്കുന്നത്
പാലപ്പിള്ളിയിലെ റബ്ബർ എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന കൂട്ടം ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. 4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടര്‍ 89 ഭാഗത്ത് എത്തിയത്. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തില്‍ തന്നെ നിലയുറപ്പിച്ചു. ആറു മണിക്കൂറിന് ശേഷമാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. മുന്നത്തെ ദിവസങ്ങളിലും ഈ പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു. തുടർന്നാണ് ആനകളെ തുരത്താൻ കുങ്കിയാനകൾ ഉൾപ്പെടുന്ന സംഘത്തെ പാലപ്പിള്ളിയിൽ എത്തിച്ചത്.
ചെറുപ്പകാലം മുതൽ പാമ്പ് പിടുത്തം ആയിരുന്നു തൊഴിൽ
വിഷപാമ്പുകളുടെ കളിത്തോഴൻ എന്നാണ് അറിയപ്പെടുക വിശപ്പാമ്പുകളെയാണ് ഹുസൈൻ ഏറെ പിടിച്ചിട്ടുള്ളത് പിടിച്ച പാമ്പുകളെ ഏതാനും ദിവസം വീട്ടിലെ കൂട്ടിൽ നിരീക്ഷണത്തിൽ വച്ചശേഷം വയനാട്ടിലൊ നിലമ്പൂരിലൊ ഉള്ള വനത്തിൽ തുറന്നിടുകയാണ് പതിവ്
നാട്ടിലും പ്രദേശത്തുമായി ആരു വിളിച്ചാലും വിളിപ്പുറത്തുള്ള ഹുസൈനെ ആർക്കും മറക്കാൻ കഴിയാത്തതാണ് ഹുസൈന്റെ വേർപാട് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി
കളമശ്ശേരി മെഡിക്കൽ കോളേജ് ആശു പത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾപൂർത്തിയായി.
തൃശൂരിൽനിന്നു ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ മൃതദേഹത്തെ അനുഗമിക്കുന്നതാണ്
താമരശ്ശേരി റൈഞ്ച് ഓഫീസർ രാജീവ് കുമാർ വയനാട് ആർ ആർടി റൈഞ്ച് ഓഫീസർ രൂപേഷ് തുടങ്ങിയ ഉദ്യോഗസ്ഥർ ഹുസൈന്റെ വീട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Post a Comment