ജില്ലാ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത്,ഗ്രാമപഞ്ചായത്ത് എന്നിവയിലേയും ഡിപ്പാർട്ട്മെന്റ് ഫണ്ടുപയോഗിച്ചും മണ്ഡലത്തിൽ നടക്കുന്ന എസ്.സി.പി/ടി.എസ്.പി ,അംബേദ്കർ ഗ്രാമം പദ്ധതികൾ എന്നിവയുടെ അവലോകനയോഗം നടത്തി.വിവിധ തദ്ദേശ ഭരണസ്ഥാപനങ്ങളും ഡിപ്പാർട്ടുമെന്റുകളും നടത്തുന്ന പദ്ധതികളുടെ വിശദമായ പരിശോധന നടത്തി.പദ്ധതികൾ പൂർത്തിയാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിന് ജാഗ്രതയോടെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിന് യോഗം തീരുമാനിച്ചു.എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടമാർ,ബ്ലോക്ക് ,ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ,എസ്.സി,എസ്.ടി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment