കോഴിക്കോട് • കാക്കൂർ തെരു മഹാഗണപതി ക്ഷേത്രത്തിൽനിന്നും ഓട്ടുവിളക്കുകൾ മോഷ്ടിച്ചു വിറ്റ സംഘം പിടിയിൽ. സംഘത്തിലുൾപ്പെട്ട 19 വയസ്സുള്ള ചേളന്നൂർ അതിയാനത്തിൽ വീട്ടിൽ അന്വയ് രാജിനെ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരിസരത്തെ മുപ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്ത 3 പേരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പഴയ സാധനങ്ങൾ ശേഖരിക്കുന്ന കാരപ്പറമ്പിലെ കടയിൽ വിൽപ്പന നടത്തിയ വിളക്കുകൾ കണ്ടെടുത്തു. പകൽ സമയത്ത് പല വാഹനങ്ങളിലായി ചുറ്റിക്കറങ്ങി സ്ഥലം നോക്കിവയ്ക്കും. ശേഷം രാത്രിയിൽ മോഷണം നടത്തുന്നതാണു രീതി. വിൽപ്പന നടത്തി കിട്ടുന്ന പണം പ്രതികൾ ധൂർത്തടിക്കുകയാണെന്നും മറ്റ് സ്ഥലങ്ങളിൽ സമാനമായ മോഷണം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കാക്കൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ സനൽ രാജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അബ്ദുൽ സലാം, എഎസ്ഐ സുരേഷ്, എസ്‌സിപിഒമാരായ മുഹമ്മദ് റിയാസ്, സുബീഷ്ജിത്ത്, സുജാത, അഭിലാഷ്, അരുൺ, രാഹുൽ എന്നിവരുൾപ്പെട്ട സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
Post a Comment