കാരശ്ശേരി : കേരള സർക്കാർ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കുവ്വപ്പാറ എസ് സി കോളനിയിൽ ഒരു കോടി രൂപ അനുവദിച്ചു. കർമ്മപരിപാടികൾ ആവിഷ്കരിക്കുന്നതിനും മോണിറ്ററിങ് കമ്മറ്റി രൂപീകരിക്കുന്നതിനുമായി ഗുണഭോക് ത്താക്കളുടെ യോഗം ചേർന്നു. ലിന്റോ ജോസഫ് MLA ഉദ്ഘാടനം ചെയ്ത യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് VP സ്മിത അധ്യക്ഷയായി. കുന്നമംഗലം ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ മുകേഷ് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് സ്വാഗതം പറഞ്ഞു. മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ച യോഗത്തിൽ കോളനിയിൽ നടപ്പിലാക്കേണ്ട വികസന പ്രവൃത്തികൾ ലിസ്റ്റ് ചെയ്തു. കേരള സർക്കാർ പൊതു മേഖല സ്ഥാപനമായ KEL ആണ് പദ്ധതി നിർവ്വഹിക്കുന്നത്.
Post a Comment