Sep 19, 2022

മാതാപിതാക്കളുടെ തുടിക്കുന്ന ഓർമ്മകൾക്ക് മുമ്പിൽ ഗ്രെയ്സിന് സഹായ ഹസ്തവുമായി പേര മക്കൾ


മുക്കം:
ഗ്രെയ്സ് പാലിയേറ്റീവ് കെയർ തുടങ്ങാനിരിക്കുന്ന ഡി - അഡിക്ഷൻ സെന്ററിനായുള്ള വിഭവ സമാഹരണത്തിൽ ഇതിനോടകം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കാളികളായി ക്കഴിഞ്ഞു.
നിർദ്ദിഷ്ട പദ്ധതിയുടെ സ്ഥലമെടുപ്പിനായി നടത്തുന്ന ബിരിയാണി ചലഞ്ചിനായി നാട് തയാറെടുപ്പിലാണ്.

കാരശ്ശേരി
മുരിങ്ങം പുറായി ആ കോട്ടച്ചാലിൽ പരേതനായ അബ്ദുള്ള ഹാജിയുടെയും കദീസ ഉമ്മയുടെയും പേരമക്കൾ വന്ദ്യ മാതാപിതാക്കളുടെ തുടിക്കുന്ന ഓർമ്മകളുമായി ഈ മഹായജ്ഞത്തിൽ പങ്കാളികളായി.
കുടുംബാംഗങ്ങളിൽ നിന്ന് സ്വരൂപിച്ച തുക ഗ്രെയ്സ് ചെയർമാൻ പി.കെ. ശരീഫുദ്ദീൻ ഏറ്റുവാങ്ങി. സി.കെ.മുഹമ്മദ്, അബുലൈസ് മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only