Sep 16, 2022

വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു.


കാരശ്ശേരി: ഇന്നലെ മരണപ്പെട്ട ഹുസൈൻ കൽപ്പൂരിന്റെ വീട് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ച് സഹായ ധനം കുടുംബത്തിന് കൈമാറി.
മന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മടങ്ങവേയാണ് അപ്രതീക്ഷിതമായി പഞ്ചായത്ത് ഓഫീസിൽ സന്ദർശനം നടത്തിയത്.
പതിനഞ്ചു മിനിറ്റോളം പഞ്ചായത്തിൽ ചിലവഴിച്ച അദ്ദേഹം മെമ്പർ മാരോടും ജീവക്കാരോടും സംസാരിച്ച ശേഷം ആണ് യാത്ര തുടരുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സത്യൻ മുണ്ടയിൽ,ജിജിത സുരേഷ്,പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്,കെ ശിവദാസൻ, സെക്രട്ടറി കെ ബിജു പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിയെ സ്വീകരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only