മുക്കം,തീരുവമ്പാടി എസ്റ്റേറ്റ് സമരവുമായി ബന്ധപ്പെട്ട് അഡീഷണൽ ലേബർ കമ്മീഷണർ ഏറണാകുളത്ത് വിളിച്ച് ചേർത്ത ചർച്ച തൊഴിലാളികളുടെ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിക്കാത്തതിനാൽ പരാജയപ്പെട്ടു. രാവിലെ 11 മണിക്ക് വിളിച്ചു ചേർത്ത ചർച്ചയിൽ യൂണിയനുകളെ പ്രതിനിധീകരിച്ച് ടി. വിശ്വനാഥൻ, മുക്കം മുഹമ്മദ്, ജംഷീദ് ഒളകര, ജയപ്രകാശ് .ഇ പി. അജിത്ത് .K . റഫീഖ്. K. പ്രഹ്ളാദൻ , ടി.വിനോദ്.നസീർ കല്ലുരുട്ടി .K .P. രാജേഷ്. K. സന്ദോഷ് കുമാർ എന്നിവരും മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് കമ്പനി C. E. O. പട് വാരി, സീനിയർ മാനേജർ സിബിച്ചൻ.എം. ചാക്കോ .എന്നിവരും പങ്കെടുത്തു. 24 - 9 - 22 ന് ശനിയാഴ്ച 12 മണിക്ക് വീണ്ടും ഏറണാകുളത്ത് വച്ച് ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സമരം ഒത്തുതീർപ്പാക്കാൻ തയ്യാറായില്ലെങ്കിൽ കമ്പനി CEO പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാൻ തൊഴിലാളികൾ തെയ്യാറാവുമെന്നും
സമരം ശക്തമാക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു
Post a Comment