ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥി യുവജനങ്ങളെ ചികിൽസിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്കായുള്ള ഡെ കെയർ , മാനസിക രോഗികളുടെ പുനരിധിവാസ കേന്ദ്രം തുടങ്ങിയവ നിർമിക്കുന്നതിന്റെ ധനശേഖരണാർത്ഥം ഒക്ടോബർ 24, 25 തിയതികളിൽ ഗ്രെയ്‌സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ചിൻ്റെ കക്കാട് പ്രാദേശിക സ്വാഗത സംഘം രൂപീകരിച്ചു. കെ.ദാവൂദ് അധ്യക്ഷത വഹിച്ചു.മുഹമ്മദ് കക്കാട്, ബിരിയാണി ചലഞ്ച് ഫിനാൻസ് സെക്രട്ടറി അഷ്റഫ് കൂളിമാട് എന്നിവർ സംസാരിച്ചു.
എം.പി അബ്ദുസ്സലാം ഹാജിയിൽ നിന്ന് കെ.സി അബ്ദുസ്സമദ്, ടി ഉമ്മർ എന്നിവർ തുക സ്വീകരിച്ച് വിഭവ സമാഹാരത്തിന് തുടക്കം കുറിച്ചു. സ്വാഗത സംഘം ഭാരവാഹികൾ: (വിഭവ സമാഹരണം) കെ.സി.അബ്ദുസ്സമദ് (ചെയർമാൻ), ടി.ഉമ്മർ (വൈസ് ചെയർമാൻ) പി.അയ്യൂബ്(കൺവീനർ) , ടി കാസിം, എം.ടി.സക്കീർ ഹുസൈൻ, ടി. ശരീഫ് (ജോ.. കൺവീനർമാർ) ബിരിയാണി ചലഞ്ച്: പി.സാദിഖലി (കോഡിനേറ്റർ),
കെ.ലുഖ്മാൻ (അസി.കോഡിനേറ്റർ),
ടി.അസീസ്, എം. അംജത്, പി.മജീദ്, ത്വാഹ മുട്ടാത്ത്, ശുകൂർ മുട്ടാത്ത്, കെ.പി.അബ്ദുറഹിമാൻ (ചെമ്മു), കെ.അബ്ദുറഹിമാൻ, കെ.സി.അഷ്റഫ്, എം.മുബാറക്, റിയാസ് കോടിച്ചലത്ത്, കെ.ടി.ഗഫൂർ,പി.നസീബലി, കൂട്ടം അംഗങ്ങൾ (ഏരിയ കോഡിനേറ്റർമാർ ).
പടം
എം.പി അബ്ദുസ്സലാം ഹാജിയിൽ നിന്ന് കെ.സി അബ്ദുസ്സമദ്, ടി ഉമ്മർ എന്നിവർ തുക സ്വീകരിച്ച് വിഭവ സമാഹാരം ഉദ്ഘാടനം ചെയ്യുന്നു
Post a Comment