പാലപ്പിള്ളി : തോട്ടങ്ങളിലെ കാട്ടാനകളെ തുരത്താൻ കുങ്കിയാനകളുമായെത്തിയ ദൗത്യസംഘത്തിനു നേരെ ഒറ്റയാന്റെ ആക്രമണം. ആനയുടെ അടിയേറ്റ് വയനാട്ടിൽനിന്നുള്ള ആർ.ആർ.ടി. വാച്ചർ മുക്കം കൽപ്പൂർവീട്ടിൽ ഹുസൈന് (32) പരിക്കേറ്റു.
ഞായറാഴ്ച വൈകീട്ട് മൂന്നിന് പാത്തിക്കിരിച്ചിറയിലായിരുന്നു സംഭവം. രാവിലെ കാട്ടിലിറങ്ങിയ സംഘം ഭക്ഷണശേഷം വിശ്രമിക്കുകയായിരുന്നു. ഉച്ചവരെ സംഘത്തിന് പിടികൊടുക്കാതെ പാഞ്ഞുനടന്ന കാട്ടാനയാണ് മടങ്ങിവന്ന് ആക്രമിച്ചത്. വാരിയെല്ലുകൾ ഒടിഞ്ഞ ഹുസൈനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കുങ്കിയാനകൾ നിൽക്കുന്നതിന്റെ 200 മീറ്റർ മാറിയാണ് ദൗത്യസംഘാംഗങ്ങൾ നിന്നത്. റോഡിൽ ഒറ്റയാൻ നിൽക്കുന്നതറിഞ്ഞ് ചെന്നുനോക്കുന്നതിനിടെയായിരുന്നു ആക്രമണം. അപ്രതീക്ഷിതമായ ആക്രമണത്തിൽ സംഘാംഗങ്ങൾ ചിതറിയോടി. ഇതിനിടെ ഹുസൈന് തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റു.
Post a Comment