Sep 29, 2022

മരിയ ശ്രേയസ് കുടുംബ സംഗമം നടത്തി.


കൂടരഞ്ഞി : മരിയ ശ്രേയസ് കൂടരഞ്ഞിയുടെ കുടുംബ സംഗമം വ്യാപാരഭവനിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ആദർശ് ജോസഫ് ഉത്ഘാടനം  ചെയ്തു.  മരിയ ശ്രേയസ് പ്രസിഡന്റ്‌ സെലന്റ ബിജു  അധ്യക്ഷത വഹിച്ച യോഗത്തിൽ ടൗൺ വാർഡ് മെമ്പർ മോളി ടീച്ചർ ശ്രേയസ് കോഴിക്കോട് മേഖല ഡയറക്ടർ  ഫാദർ തോമസ് മണ്ണിത്തോട്ടത്തിൽ,  മേഖലാ കോഡിനേറ്റർ ലിസി റെജി , സെക്രട്ടറി സിജി ഷൈജു കോയിനിലം, ഖജാൻജി ബിജി ജിനേഷ് തെക്കനാട്ട്, ജോസ് കുറുരു,   ജോസ് ഇളയത്തുപാറ,  ഷൈജു കോയിനിലം, ബിജു മുണ്ടക്കൽ, ജിനേഷ് തെക്കനാട്ട്,സജി ഇടശ്ശേരി, ലാലി ജോർജ്  തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന്  മരിയ ശ്രേയസ് കുടുംബാങ്ങങ്ങളുടെ വിവിധ കലാപരി പാടികളും അരങ്ങേറി .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only