മുക്കം: തിരുവമ്പാടി എസ്റ്റേറിൽ കഴിഞ്ഞ 29 ദിവസമായി നടന്നു വരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം അവസാനിപ്പിക്കുന്നതിന്ന് വേണ്ടി സർക്കാർ ഇടപെടണമെന്ന് സംയുക്ത സമര സഹായ സമിതി ആവശ്യപ്പെട്ടു. ഓണം പ്രമാണിച്ച് സമരത്തിലുള്ള മുഴുവൻ തൊഴിലാളി കുടുംബങ്ങൾക്കും 17 ഇനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്നും സംയുക്ത സമര സഹായ സമിതിയോഗം ചേർന്ന് അറിയിച്ചു .യോഗത്തിൽ സമരസഹായ സമിതി കൺവീനർ സജി തോമസ് സ്വാഗതം പറഞ്ഞു.
സമര സഹായ സമിതി ചെയർമാൻ ബോസ് ജേക്കബ് ആദ്യക്ഷനായി. സി ടി ജയപ്രകാശ് നന്ദിയും പറഞ്ഞു.സംയുക്ത സമര സഹായ സമിതി നേതാക്കളായ ജോണി ഇടശ്ശേരി, ഗുലാം ഹുസൈൻ ചെറുവാടി,ഷരീഫ് അമ്പലക്കണ്ടി., യൂനുസ് പുത്തലത്ത്, ഷാജികുമാർ, നിഷാബ് മുല്ലോളി, മുഹമ്മദ് ഷെരീഫ്, ജംഷിദ് ഒളകര ,KC ആലി, രതീഷ് പി കെ, ടി കെ സ്വാമി, ജനപ്രതിനിധികളായരാജിത മൂത്തേടത്ത്, ശ്രുതികബളത്ത്, നൗഫൽ മല്ലശ്ശേരി, വിശ്വനാഥൻ നികുഞ്ജം, റീന, കെ.എം മുഹമ്മദാലി. ഇ പി അജിത് എന്നിവർ പങ്കെടുത്തു സംസാരിച്ചു.വിവിധ സംഘടനകളും, വ്യക്തികളും, വ്യാപാരികളും പൂർണ്ണ പിന്തുണ അറിയിച്ചു സംയുക്ത സമര സമിതി നേതാക്കളായ കെ റഫീഖ്. ടി പി ജബ്ബാർ. കെ പി രാജേഷ്. കെ പ്രഹ്ലാദൻ എന്നിവരും പങ്കെടുത്തു
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ കഴിഞ്ഞ 30 ദിവസത്തോളമായി തുടരുന്ന അനിശ്ചിത കാല സമരത്തിന് DYFI തിരുവമ്പാടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തി. ബ്ലോക്ക് കമ്മറ്റി മെമ്പറായ ജിബിൻ, മേഖല പ്രസിഡന്റ് റിയാസ്, മെവിൻ ,രതീഷ്, നിസാർ , മിഥുൻ, ജിനീഷ് , അനീഷ് എന്നിവർ തൊഴിലാളികളെ അഭിവാദ്യംചെയ്തു സംസാരിച്ചു.
Post a Comment