Sep 2, 2022

ജനകീയ ഉത്സവമായി തിരുവമ്പാടി യു.പി.സ്കൂളിൽ ഓണാഘോഷം


തിരുവമ്പാടി : നാടിന്റെ അക്ഷരത്തറവാടായ സേക്രഡ് ഹാർട്ട് യുപി സ്കൂൾ ഒന്നിച്ചോണം പൊന്നോണം എന്ന ബാനറിൽ ഓണം ആഘോഷിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന ഓണക്കളികൾ, കലാപരിപാടികൾ, രക്ഷിതാക്കളുടെ തിരുവാതിര, അധ്യാപകരുടെ ഓണപ്പാട്ട്, ഓണം സാംസ്കാരിക സദസ്സ്, ജനപ്രതിനിധികളും നാട്ടുകാരും രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും പൂർവാധ്യാപകരും നാട്ടിലെ വിവിധ സ്ഥാപനാധികാരികളും അടങ്ങിയ രണ്ടായിരത്തിൽപരം പേർ പങ്കെടുത്ത ഓണസദ്യ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്. ഓണം സാംസ്കാരിക സദസ്സ് മിമിക്രി മഹാമേള ഫെയിം ശ്രീകേഷ് അമ്പാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രാഹം അധ്യക്ഷതവഹിച്ചു. ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തി പറമ്പിൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് അനീഷ് കുമാർ, എം പി ടി എ പ്രസിഡണ്ട് സബിത, സീനിയർ അസിസ്റ്റൻറ് തങ്കമ്മ തോമസ്, സ്റ്റുഡൻസ് പാർലമെൻറ് സ്പീക്കർ ആൻ തെരേസ സുരേഷ്, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
പരിപാടികൾക്ക് ദിലീപ് മാത്യൂസ്, അബ്ദുറബ്ബ്, ഡാനി തോമസ്, ആൽബിൻ അബ്രാഹം, നിതിൻ ജോസ്‌ , ബഷീർ, സിസ്റ്റർ ആൻസ് മരിയ, ഷോളി ജോൺ, ഷാഹിന എപി, ഗീതു ജേക്കബ്, മിനി റോബിൻ എന്നിവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only