കൂടരത്തി : പോഷൻ അഭിയാൻ പദ്ധതിയിൽ ആയുഷിന്റെ ഭാഗമായി പോഷകാഹാര കുറവ് പരിഹരിക്കുക എന്ന വിഷയത്തിൽ കൂടരഞ്ഞി പഞ്ചായത്തിലെഗർഭിണികൾ പാലൂട്ടുന്ന അമ്മമാർ 0-6കുട്ടികളുടെ അമ്മമാർ, അങ്കണവാടി വർക്കർമാർ എന്നിവർക്ക് Dr ലിയ (മെഡിക്കൽ ഓഫീസർ കൂടരഞ്ഞി ആയുർവേദ ഡിസ്‌പെൻസറി) നടത്തിയ ബോധവൽക്കരണ ക്ലാസ്സ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു
ആറു വയസ്സിനു താഴെയുള്ള കുട്ടികൾ ,കൗമാരക്കാരായ കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന പരിപാടിയാണ് പോഷൻ മാ. 2018-ൽ ആണ് തുടക്കം കുറിച്ചത്.പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത് വിവിധ സ്ഥിരംസമിതി അധ്യക്ഷരായ, ജോസ് തോമസ്, വി എസ് രവീന്ദ്രൻ, മെമ്പർ മാരായ ജെറീന റോയ്, ബിന്ദു ജയൻ, ബെൽബിൻ സെബാസ്റ്റ്യൻ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു
Post a Comment