വേൾഡ് ടൂറിസം ഡയോഡ് അനുബന്ധിച്ച് തുഷാരഗിരി അരിപ്പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയുംസഹകരണത്തോടെ ടൂറിസം ഡേ സെലിബ്രേഷൻ നടത്തി
തുഷാരഗിരിയിൽ ഓയിസ്ക ഇന്റർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്ററിന്റെ സഹകരണത്തോടെ ക്ലീൻ ഡ്രൈവ് പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ, ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റിലെ കുട്ടികളുടെ പരിസ്ഥിതി മലിനീകരണത്തിനെതിരായ ഫ്ലാഷ് മോബ് ശ്രദ്ധേയമായി.
ചടങ്ങിൽ ഷെല്ലി കുന്നേൽ(മാത്യു kd) ആശംസ അർപ്പിച്ചു സിസിലി കോട്ടപ്പള്ളി അധ്യക്ഷയായ ചടങ്ങിൽ, ഉദ്ഘാടകൻ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി വേസ്റ്റുമാൻജ്മെന്റ് ടൂറിസത്തിന്റെ അനന്തസാധ്യതകൾഎന്നിവയെ കുറിച്ച് ക്ലാസ്സുകൾ എടുത്തു.
ശ്രീ റോയ് ഊന്നുകല്ലേൽ ( പ്രസിഡണ്ട് ഓയിസ്ക നെല്ലിപ്പൊയിൽ ചാപ്റ്റർ) ശ്രീ ജോസ് പ രത്തിമല ഓയിസ്സ്‌ക സെക്രട്ടറി കവിത സി നായർ ഹെഡ് ഓഫ് സൈക്കോളജി ഡിപ്പാർട്ട്മെന്റ്തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ കേരള ഫയർഫോഴ്സിന്റെ സഹകരണത്തോടെ നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കുമായി റെസ്ക്യൂ ഓപ്പറേഷനെ കുറിച്ചുള്ള ട്രെയിനിങ് നടത്തി.
ഡിടിപിസി മാനേജർ ഷെല്ലി കുന്നേൽ (മാത്യു kd) ചടങ്ങ് ഉദ്ഘാടനം ചെയ്തു തോമസ് വലിയ പറമ്പൻ അധ്യക്ഷൻ ആയ ചടങ്ങിൽ ശ്രീ വിപിൻദാസ് ഫയർ ആൻഡ് റെസ്ക്യൂ അബ്ദുൽ റെഹിമാൻ, നിപിൻദാസ് എ ജയ ജയേഷ് കെ ജെ എംസി മനോജ് ജിജോ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ സണ്ണി മാവേലിൽ വേണ്ടി നന്ദി പറഞ്ഞു.
Post a Comment