Sep 4, 2022

കുന്നമംഗലത്ത് മുസ്ലിം ലീഗ് ഓഫീസിൽ തീ പിടുത്തം


കുന്നമംഗലം: കുന്നമംഗലത്ത് മുസ്ലിം ലീഗ് ഓഫീസിൽ തീ പിടുത്തം. മുസ്ലിം ലീഗ് കുന്നമംഗലം പഞ്ചായത്ത് ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് ഓഫീസിൽ നിന്ന് തീ ഉയരുന്നത് സമീപത്തെ കച്ചവടക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് വെള്ളിമാട്കുന്നിൽ നിന്നെത്തിയ ഫയർഫോഴ്സാണ് തീയണച്ചത്. ഓഫീസിലെ എക്സികുട്ടീവ് റൂം പൂർണ്ണമായും കത്തി നശിച്ചു. മേശ, കസേര, എസി തുടങ്ങിയവ കത്തിനശിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അസി.കമ്മീഷണർ കെ. സുദർശൻ , കുന്നമംഗലം പോലീസ് ഹൗസ് ഓഫീസർ യൂസുഫ് നടുത്തറമ്മൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only