Sep 5, 2022

കൊടുവള്ളിയിൽ കാറിൽ ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു


കൊടുവള്ളി: കാറിൽ ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു. കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൽമജീദ് (50) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകൻ ബദറുദ്ദീന് പരിക്കേറ്റു.

രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഇരുവരെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ മജീദിനെ രക്ഷിക്കാൻ ആയില്ല.

 മയ്യത്ത് നിസ്ക്കാരം 9. 00 PM ആക്കിപ്പൊയിൽ ജുമുഅ മസ്ജിദിൽ
മയ്യിത്ത് ദാറുൽ അസ്ഹറിൽ 8.00 PM പൊതുദർശനത്തിന് വെക്കുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only