ചെന്നൈ: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് മലയാളിയടക്കം രണ്ട്സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായ യുവതികള്‍ക്ക് ദാരുണാന്ത്യം.പാലക്കാട് സ്വദേശിയായ ആര്‍. ലക്ഷ്മി, ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശി എസ്. ലാവണ്യ എന്നിവരാണ് മരിച്ചത്.
ചെന്നൈയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. ഇരുവരും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരാണ്. എച്ച്.സി.എല്‍ സ്റ്റേറ്റ് സ്ട്രീറ്റ് സര്‍വീസില്‍ അനലിസ്റ്റുകളായ യുവതികള്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. കാറോഡിച്ച മൊതീഷ് കുമാര്‍(20) അറസ്റ്റിലായിട്ടുണ്ട്.
അമിത വേഗത്തിലാണ് മൊതീഷ് ഹോണ്ട സിറ്റി കാര്‍ ഓടിച്ചിരുന്നതെന്ന് ട്രാഫിക് പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ജി.കെ കണ്ണന്‍ പറഞ്ഞു. മണിക്കൂറില്‍ 130 കി.മീറ്റര്‍ വേഗത്തിലായിരുന്നു കാര്‍ ഓടിച്ചിരുന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവതികളെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. ശേഷം ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയും ചെയ്തയായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ഒരാള്‍ തല്‍ക്ഷണം മരിച്ചു. മറ്റൊരാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിനു പിന്നാലെ പ്രതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പേപ്പര്‍ പ്ലേറ്റ് കമ്ബനിയില്‍ പിതാവിനൊപ്പം ജോലി ചെയ്യുകയാണ് യുവാവ്.
Post a Comment