Sep 19, 2022

തനിക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമങ്ങളില്‍ പ്രതികരിച്ച് നടന്‍ നസ്ലിന്‍ ഗഫൂര്‍


തനിക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമങ്ങളില്‍ പ്രതികരിച്ച് നടന്‍ നസ്ലിന്‍ ഗഫൂര്‍. ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി കമന്റിട്ടുവെന്ന് ആരോപിച്ചാണ് നടനെതിരെ സൈബര്‍ ആക്രമണം ശക്തമായത്. എന്നാല്‍ അത് താന്‍ അല്ലെന്നും തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മറ്റാരോ ഇട്ടതാണ് കമന്റെന്നും നസ്ലിന്‍ പറഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് നസ്ലിന്റെ പ്രതികരണം.ഫേസ്ബുക്കില്‍ തനിക്ക് പ്രൊഫൈല്‍ ഇല്ല. ഒരു പേജ് മാത്രമാണുള്ളത്. അത് കൈകാര്യം ചെയ്യുന്നത് ഞാന്‍ അല്ല. സുഹൃത്തുക്കള്‍ വഴിയാണ് തനിക്കെതിരെ അങ്ങനെയൊരു പ്രചാരണം നടക്കുന്നുണ്ടെന്ന് അറിഞ്ഞതെന്നും നസ്ലിന്‍ പറഞ്ഞു. വിഷയത്തില്‍ കാക്കനാട് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നസ്ലിന്‍ വ്യക്തമാക്കി. പരാതിയുടെ കോപ്പിയും നസ്ലിന്‍ വീഡിയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only